യൂത്തിനെതിരെ കെപിസിസി നേതൃത്വം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അപഹാസ്യരാക്കുംവിധം യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രസ്താവന നടത്തിയെന്നും അവരെ നിയന്ത്രിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് ദോഷംചെയ്യുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, ബെന്നി ബഹനാന്‍, വര്‍ക്കല കഹാര്‍ തുടങ്ങിയവരാണ് യൂത്ത് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.
രണ്ട് തിരഞ്ഞെടുപ്പുകള്‍ ഉടനടി നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ്സിന് വലിയ സാധ്യതകളാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കന്‍മാരെ അപഹാസ്യരാക്കുംവിധം യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പരസ്യ പ്രസ്താവനകളിറക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം ലിജുവിനെതിരെയും വിമര്‍ശനങ്ങളുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ലിജു തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയേയും നേതാക്കളേയും പൊതുജനമധ്യത്തില്‍ അവഹേളിയ്ക്കുന്ന തരത്തിലുള്ളതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications