കോണ്‍ഗ്രസിന് 340കോടി, ബിജെപിയ്ക്ക് 177കോടി

ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. ബിജെപിയുടെ ഇപ്പോഴത്തെ ആസ്തി 177 കോടി രൂപയാണ് .
സിപിഎമ്മിന് 156 കോടി രൂപയുടേയും സമാജ് വാദി പാര്‍ട്ടിക്ക് 144 കോടി രൂപയുടേയും ബിഎസ്പിയ്ക്ക് 118 കോടി രൂപയുടേയും ആസ്തിയുണ്ട്.
2007-08 ല്‍ ബിജെപിയ്ക്ക് 120 കോടി രൂപയായിരുന്നു വരുമാനം. ഇതേകാലയളവില്‍ സിപിഎമ്മിന് 69 കോടി രൂപയും , ബിഎസ്പിയ്ക്ക് 79 കോടി രൂപയും സമാജ് വാദി പാര്‍ട്ടിയ്ക്ക് 22 കോടി രൂപയുമായിരുന്നു വരുമാനം.
2004 ല്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ പാര്‍ട്ടിയുടെ ആസ്തി 155 കോടിയായിരുന്നു. അന്ന് കോണ്‍ഗ്രസിന് 136 കോടിയായിരുന്നു ആസ്തി. ഇതില്‍ നിന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് 340 കോടിയുടെ ആസ്തിയില്‍ എത്തി നില്‍ക്കുന്നത്.
പാര്‍ട്ടികളില്‍ സമര്‍പ്പിച്ച് വരുമാനനികുതി രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പുകള്‍ക്കായി കോണ്‍ഗ്രസ് 110കോടിയിലേറെ തുകയാണ് ചെലവഴിച്ചത്. ചെറുപാര്‍ട്ടികളുടെ മൊത്തം ആസ്തിയേക്കാള്‍ കൂടുതലാണിത്.
കൂപ്പണ്‍ വില്‍പ്പന, സംഭാവന എന്നീ വകകളിലാണ് കോണ്‍ഗ്രസ് 200 കോടി രൂപയും സമ്പാദിച്ചത്. അതേസമയം അംഗത്വ ഫീസ്, സംഭാവന എന്നിവകളിലൂടെ ബിജെപി 120കോടിയാണ് സ്വന്തമാക്കിയത്.












Click it and Unblock the Notifications