ധനുഷും പൃഥ്വിയും വിജയകരമായി പരീക്ഷിച്ചു

രണ്ട് മിസൈലുകളുടെയും പരീക്ഷണം വിജയകരമായിരുന്നെന്ന് ചന്ദിപൂരിലെ ടെസ്റ്റിങ് റേഞ്ചിന്റെ ഡയറക്ടര്‍ എസ്.പി ഡാഷ് അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 5.30നാണ് ഒറീസയിലെ ചന്ദിപൂരില്‍നിന്ന് പൃഥ്വി മിസൈല്‍ പരീക്ഷിച്ചത്. ഒറീസയുടെ തീരത്ത് കപ്പലില്‍നിന്നാണ് ധനുഷ് പരീക്ഷിച്ചത്.
ആണവായുധമായി 350 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ബാലസ്റ്റിക് മിസൈലാണ് പൃഥ്വി രണ്ട്. ധനുഷിന് 230 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും.












Click it and Unblock the Notifications