മദ്യപനെ ഖാദി അംബാസഡറാക്കി: അഴീക്കോട്

മുമ്പ് ഒരു മദ്യക്കമ്പനിയുടെ പരസ്യത്തില്‍ വൈകീട്ടെന്താ പരിപാടിയെന്ന വാചകത്തോടെ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു ഇതുചൂണ്ടിക്കാട്ടിയായിരുന്നു അഴീക്കോടിന്റെ പരാമര്‍ശം.
ഗോഡ്‌സെയുടെ അപരാധം ക്ഷമിക്കാമെന്ന് വച്ചാല്‍പ്പോലുംം ഗാന്ധിജിയുടെ ആദര്‍ശങ്ങളുടെ ഈ ഹത്യ ക്ഷമിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ പ്രതിനിധികളായ ചിലരോട് ഇതുസംബന്ധിച്ച് പറഞ്ഞിട്ടുണ്ട്. അജ്ഞത നിറഞ്ഞൊരു സമൂഹത്തിന്റെ ആദര്‍ശഹത്യയാണിത്.
ഗാന്ധിയന്മാരുടെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നു. ഒരു ഉപവാസം സംഘടിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. പക്ഷേ, അവര്‍ ഒന്നിനും മിനക്കെട്ടില്ല. മദ്യപന്‍ ഖാദിയുടെ പ്രചാരകനാകുന്നതില്‍ അത്ഭുതമില്ല. അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യവുമില്ല- അഴീക്കോട് പറഞ്ഞു.
വെള്ളിയാഴ്ച കൊച്ചിയില്‍ ചെമ്മനം ചാക്കോയുടെ വിമര്‍ശഹാസ്യ കവിതകളുടെ സമാഹാരമായ അക്ഷരപ്പോരാട്ടം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications