എംഎല്‍എമാര്‍ക്ക് മന്ത്രിയുടെ വക ഫോണ്‍ സമ്മാനം

ഇന്റര്‍നെറ്റ് ബ്രൗസിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണു നോക്കിയയുടെ ഈ ഫോണിലുള്ളത്. 141 എംഎല്‍എമാര്‍ക്കു മാത്രമല്ല, മന്ത്രിമാരുടെ െ്രെപവറ്റ് സെക്രട്ടറിമാര്‍ക്കുമുണ്ട് ഇതേ സമ്മാനം. ഈ സമ്മാനങ്ങള്‍ക്ക് ആകെ ചെലവ് 27 ലക്ഷത്തിലേറെ രൂപയാണ്.
പുത്തന്‍ മൊബൈല്‍ ലബ്ധിയില്‍ എംഎല്‍എമാരെല്ലാം സന്തോഷവാന്മാരാണെങ്കിലും ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഫോണ്‍ പുല്ലുപോലെ നിരസിച്ചുകളഞ്ഞു. തനിക്ക് ലഭിച്ച ഫോണ്‍ അദ്ദേഹം തിങ്കളാഴ്ച മടക്കി നല്‍കി.
മൂന്നു മന്ത്രിമാര്‍ എം.എല്‍.എമാര്‍ക്ക് എക്‌സിക്യൂട്ടീവ് ബാഗ് സമ്മാനിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, വൈദ്യുതിമന്ത്രി എ.കെ ബാലന്‍, വ്യവസായമന്ത്രി എളമരം കരിം എന്നിവരാണ് എംഎല്‍എമാര്‍ക്ക് ബാഗ് നല്‍കിയത്. നേരത്തെ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ എംഎല്‍എമാര്‍ക്കു ലാപ്‌ടോപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications