വാര്‍ത്തകള്‍ മാധ്യമസൃഷ്ടി: പിണറായി

നേരത്തേ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചിരുന്ന സിപി നാരായണനെ ആ സ്ഥാനത്ത് വേണ്ടെന്നാണ് വിഎസിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെയും പിണറായിയെയും വിഎസ് അറിയിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിയമനം നടത്തുമ്പോള്‍ മുഖ്യമന്ത്രിയ്ക്കുകൂടി സ്വീകാര്യനായ ആളെ തിരഞ്ഞെടുക്കണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനെത്തുടര്‍ന്നാണ് പിണറായിയുടെ വിശദീകരണം. ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് പിണറായി വ്യക്തമാക്കി.
അതോടൊപ്പംതന്നെ ജയില്‍ നിറയ്ക്കല്‍ സമരം സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനെതിരെ ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ച ജയില്‍ നിറയ്ക്കല്‍ സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സിപിഎം ബംഗാള്‍ ഘടകം വ്യക്തമാക്കിയിരുന്നു. സിപിഎം കൊണ്ടുവന്ന സമരരീതി സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് നടപ്പാക്കുന്നില്ലെന്നത് വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications