പൊളിറ്റിക്കല്‍ സെക്രട്ടറി; വിഎസ് ഇടഞ്ഞുതന്നെ

സി.പി നാരായണനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ വി.എസ് ഉറച്ചുനില്‍ക്കുമെന്ന് തന്നെയാണ് സൂചന. അങ്ങനെ വന്നാല്‍ പകരം മറ്റൊരു സംസ്ഥാനസമിതിയംഗത്തെ നിര്‍ദേശിക്കേണ്ടിവരും. അങ്ങനെ നിര്‍ദേശിക്കപ്പെടുന്നയാള്‍ വി.എസ്സിന് സ്വീകാര്യനായിരിക്കുകയും വേണമെന്നതാണ് പാര്‍ട്ടിനേതൃത്വത്തിന് തലവേദനയാകുന്നത്.
നാരായണനെ നിര്‍ദ്ദേശിച്ചപ്പോള്‍ ആദ്യം വിഎസ് എതിര്‍ത്തിരുന്നില്ല. എന്നാല്‍ തുടര്‍ന്ന് നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഎസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. പിണറായി വിജയനോട് നേരിട്ടും ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചിരുന്നു. ഭരണരംഗത്ത് പരിചയമുള്ള തനിക്കൂകൂടി വിശ്വാസമുള്ള ഒരാളെ വേണമെന്നാണ് വിഎസിന്റെ ആവശ്യം.
അടുത്തയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സി.പി നാരായണന്റെ പകരക്കാരനെ നിശ്ചയിക്കുമെന്നാണ് സൂചന.
നിരന്തരമുള്ള അച്ചടക്ക നടപടികളും തന്ത്രപൂര്‍വവുമായ സംഘടനാനീക്കങ്ങളും വഴി പാര്‍ട്ടിയിലെ വിഭാഗീയത ഒരു പരിധിവരെ ബലഹീനമാക്കാന്‍ കഴിഞ്ഞുവെങ്കിലും വിഎസിന്റെ ഒറ്റയാന്‍ വെല്ലുവിളികള്‍ പാര്‍ട്ടിയ്ക്ക് ഇപ്പോഴും തലവേദനയാണ്.
സംസ്ഥാന സെക്രട്ടേറിയറ്റ് ഏകകണ്ഠമായി നിര്‍ദേശിച്ചിട്ടുപോലും ഒരു സംസ്ഥാനസമിതിയംഗത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിസ്ഥാനത്തേക്ക് നിയമിക്കാനാവില്ലെന്ന നിലപാട് ഒരു സിപിഎം മുഖ്യമന്ത്രി സ്വീകരിക്കുന്നത് ആദ്യമാണ്.
സിപി നാരായണന്‍ ഒരു കാലത്ത് വിഎസിന്റെ വിശ്വസ്തനമായിരുന്നുവെങ്കിലും പിന്നീട് എതിരാളിയുമായി മാറുകയായിരുന്നു.












Click it and Unblock the Notifications