ലാദന്‍ സുരക്ഷിതനാണെന്ന് വെളിപ്പെടുത്തല്‍

അല്‍ ക്വയ്ദയ്ക്കു സഹായം നല്‍കിയതിന്റെ പേരില്‍ ടാക്‌സി ഡ്രൈവറായ രാജാ ലഹ്‌റദിബ് ഖാനാണ് എഫ്ബിഐയുടെ പിടിയിലായത്.
ഒസാമ ബിന്‍ ലാദന്‍ തന്നെയാണ് ഇപ്പോഴും അല്‍ ക്വയ്ദയെ നയിക്കുന്നതെന്ന് ഇയാള്‍ എഫ്ബിഐയെ അറിയിച്ചു. ഹുജി നേതാവ് ഇല്യാസ് കാശ്മീരിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
കാശ്മീരിയാണ് ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും പൂര്‍ണ സുരക്ഷിതനാണെന്നും കാശ്മീരി പറഞ്ഞിട്ടുണ്ടത്രേ.
എന്നാല്‍ കാശ്മീരി ഇതുവരെ ലാദനെ നേരിട്ടുകണ്ടിട്ടില്ല. മുജാഹിദ്ദീന്‍, അല്‍ ക്വയ്ദ, താലിബാന്‍ എന്നീസംഘടനകള്‍ക്ക് കാശ്മീരി നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് ലഹ്‌റദിബ് ഖാന്റെ മൊഴിയില്‍ പറയുന്നു. കാശ്മീരി അല്‍ക്വയ്ദയ്ക്കായി ആയുധങ്ങള്‍ സംഭരിക്കുന്ന രീതിയും മൊഴിയിലുണ്ട് .












Click it and Unblock the Notifications