Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് അഭിഷേകിനെ തഴഞ്ഞെന്ന് ബച്ചന്‍

Abhishek with Sheela Deekshit
മുംബൈ: ബാന്ദ്ര-വര്‍ളി കടല്‍പ്പാതയുടെ ഉദ്ഘാടനം സംബന്ധിച്ച വിവാദത്തിന് പിന്നാലെ പുതിയ വിവാദത്തിന തിരികൊളുത്തിക്കൊണ്ട് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്ത്.

ഇത്തവണ മകന്‍ അഭിഷേകിനെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത എര്‍ത്ത് അവര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ അവഗണിച്ചു എന്നാണ് അമിതാഭ് ആരോപിക്കുന്നത്. എര്‍ത്ത് അവര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഇന്ത്യയിലെ അംബാസഡറാണ് അഭിഷേക്.

ശനിയാഴ്ച ദല്ലിയിലെ ഇന്ത്യാഗേറ്റില്‍ വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച എര്‍ത്ത് അവര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു.

എന്നാല്‍, നേതാക്കള്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രചാരണത്തിന്റെ അംബാസിഡറായിരുന്ന അഭിഷേകിന്റെ വീഡിയോ സന്ദേശവും പോസ്റ്ററുകളും നീക്കം ചെയ്തു എന്നും അമിതാഭ് തന്റെ ബ്ലോഗില്‍ ആരോപിക്കുന്നു.

അതേസമയം, ഇക്കാര്യത്തില്‍ അഭിഷേക് ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ പിതാവിന്റെ ഭാഷയിലല്ല മറിച്ച് ആര്‍ക്കും പ്രശ്‌നമുണ്ടാക്കാതെ തീര്‍ത്തും പക്വമായ രീതിയിലാണ് അഭിയുടെ പ്രതികരണം.

പരിപാടിയില്‍ പങ്കാളികളായ എല്ലാവര്‍ക്കും അഭിനന്ദനമറിയിച്ചുകൊണ്ട് ഞാന്‍ ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. എന്നാല്‍, ചിലകാരണങ്ങളാല്‍ അത് സംപ്രേക്ഷണം ചെയ്യാന്‍ സാധിച്ചില്ല- ഇങ്ങനെയാണ് അഭിഷേകിന്റെ ട്വീറ്റ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+