മോഡിയ്ക്കൊപ്പം ചീഫ് ജസ്റ്റിസ് വേദി പങ്കിട്ടു

എസ്ഐടിയുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മോഡി ചീഫ് ജസ്റ്റിസിനൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. കെ ജി ബാലകൃഷ്ണനെ കൂടാതെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് ജെ മുഖോപാധ്യായയും മോഡി പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായിരുന്നു.
മോഡിയുടെ ഇടതും വലതുമായാണ് രണ്ട് ന്യായാധിപന്മാരും വേദിയിലിരുന്നത്. മോഡിയെ സുപ്രീംകോടതി നിയോഗിച്ച എസ്ഐടി ചോദ്യം ചെയ്യുന്നതിനാല്‍ അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് പങ്കെടുക്കരുത് എന്ന് കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല മോഡിയ്ക്കൊപ്പം വേദിപങ്കിടരുതെന്ന് കാണിച്ച് ചീഫ് ജസ്റ്റിസിന് ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കത്തയച്ചിരുന്നു.
കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറിലധികമാണ് എസ്ഐടി ഉദ്യോഗസ്ഥര്‍ മോഡിയെ ചോദ്യം ചെയ്തത്. രാവിലെ 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയും രാത്രി ഒമ്പത് മണി മുതല്‍ വെളുപ്പിന് ഒരു മണിവരെയും ചോദ്യം ചെയ്യല്‍ തുടര്‍ന്നിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications