കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയ്‌ക്കൊപ്പം ചീഫ് ജസ്റ്റിസ് വേദി പങ്കിട്ടു

  • By Lakshmi
Google Oneindia Malayalam News

Modi and Chief Justice
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്‌ക്കൊപ്പം ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ വേദി പങ്കിട്ടു. ഗാന്ധിനഗറില്‍ ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി യുടെ ബിരുദദാന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്.

എസ്‌ഐടിയുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മോഡി ചീഫ് ജസ്റ്റിസിനൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. കെ ജി ബാലകൃഷ്ണനെ കൂടാതെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് ജെ മുഖോപാധ്യായയും മോഡി പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായിരുന്നു.

മോഡിയുടെ ഇടതും വലതുമായാണ് രണ്ട് ന്യായാധിപന്‍മാരും വേദിയിലിരുന്നത്. മോഡിയെ സുപ്രീംകോടതി നിയോഗിച്ച എസ്‌ഐടി ചോദ്യം ചെയ്യുന്നതിനാല്‍ അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് പങ്കെടുക്കരുത് എന്ന് കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല മോഡിയ്‌ക്കൊപ്പം വേദിപങ്കിടരുതെന്ന് കാണിച്ച് ചീഫ് ജസ്റ്റിസിന് ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കത്തയച്ചിരുന്നു.

കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറിലധികമാണ് എസ്‌ഐടി ഉദ്യോഗസ്ഥര്‍ മോഡിയെ ചോദ്യം ചെയ്തത്. രാവിലെ 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയും രാത്രി ഒമ്പത് മണി മുതല്‍ വെളുപ്പിന് ഒരു മണിവരെയും ചോദ്യം ചെയ്യല്‍ തുടര്‍ന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X