കൂടലില്‍ മിനിലോറി മറിഞ്ഞ് 6 മരണം

പരുക്കേറ്റവരെ പത്തനാപുരം, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടല്‍ രാജഗിരി ഭാഗത്ത് പുന്നമൂട്ടില്‍ ശനിയാഴ്ച രാത്രി 9.45നാണു സംഭവം.
ഇരുതോട് എവിടി തോട്ടത്തില്‍ ഞായറാഴ്ച ടാറിംഗ് നടത്തുന്നതിനായി ടാര്‍ മിക്‌സര്‍ മെഷീനും കെട്ടിവലിച്ചു കൊണ്ടുപോയ ടെമ്പോ കുത്തനെയുളള ഇറക്കത്ത് നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു.
സൈഡിലേക്ക് മറിഞ്ഞ ടെമ്പോയ്ക്കും മതിലിനും ഇടയില്‍പ്പെട്ട് ഞെരിഞ്ഞാണ് 6 പേരും മരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് ടെമ്പോ ഉയര്‍ത്തി മാറ്റിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
കൂടല്‍ പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി. നാലു പേരുടെ മൃതദേഹങ്ങള്‍ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലും ഒരാളുടേത് കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലുമാണു സൂക്ഷിച്ചിരിക്കുന്നത്.












Click it and Unblock the Notifications