Get Updates
Get notified of breaking news, exclusive insights, and must-see stories!

ബച്ചനെ അംബാസിഡറാക്കാന്‍ ഹോട്ടലുകാര്‍

Bachchan
തിരുവനന്തപുരം: ബോളിവുഡ് താരം അമിതാഭ് ബച്ചനെ കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാക്കാമെന്ന തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയ സാഹചര്യത്തില്‍ ബച്ചന്റെ അംബസഡറാക്കാന്‍ ഹോട്ടലുകളുടെ ശ്രമം.

വിനോദസഞ്ചാരമേഖലയിലെ സംരംഭകരെ സംഘടിപ്പിച്ച് ബച്ചനെ കേരള ടൂറിസം സംഘടനകളുടെ ബ്രാന്റ് അംബാസിഡറായി ക്ഷണിക്കുമെന്ന് കേരളാ ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ് അസോസിയേഷന്‍ അറിയിച്ചു.

ബച്ചനെ അംബാസഡറാക്കുന്ന കാര്യത്തില്‍ കെടിഡിസി ഇടപെടണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബച്ചനെ ക്ഷണിച്ചശേഷം അപമാനിച്ച സര്‍ക്കാര്‍ സമീപനം നിര്‍ഭാഗ്യകരമാണ്. കേരള ടൂറിസത്തിന് ഇത് കനത്ത നഷ്ടമുണ്ടാക്കി. വിനോദസഞ്ചാരമേഖലയില്‍ രാഷ്ട്രീയം കടന്നുവരരുത്. കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗവും തൊഴില്‍ മേഖലയുമായ വിനോദസഞ്ചാരത്തെ രാഷ്ട്രീയാതീതമായി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

യോജിക്കാവുന്ന മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച് ബച്ചനെ കേരളത്തിലെ ടൂറിസം സംഘടനകളെ പ്രതിനിധീകരിക്കുന്ന അംബാസഡറാകാന്‍ ക്ഷണിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ബച്ചന്‍ ഇതിന് സമ്മതിച്ചാല്‍ എതിര്‍ക്കാതിരിക്കാനുള്ള സൗമനസ്യം സര്‍ക്കാര്‍ കാട്ടണം.

മറ്റ് സഹായങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+