രക്തത്തില്‍ മദ്യം; ഒന്നരവയസ്സുകാരന്‍ മരിച്ചു

വളരെ അപൂര്‍വമായ ഈ സംഭവം കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യത്തേതാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
മസ്തിഷ്‌കത്തില്‍ അണുബാധയെ തുടര്‍ന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോനുവിനെ 25ന് ആണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്.
പരിശോധനയില്‍ ഉച്ഛ്വാസ വായുവില്‍ സ്പിരിറ്റിന്റെ ഗന്ധമുള്ളതായി കണ്ടെത്തി. കുട്ടിക്കു ശ്വാസംമുട്ടലും തളര്‍ച്ചയും മയക്കവുമെല്ലാം അനുഭവപ്പെട്ടതിനെ തുടര്‍ന്നു രക്തം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ടോക്‌സിക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്കയച്ചു.
രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവു അമിതമാണെന്നായിരുന്നു പരിശോധനാ ഫലം. അധികം വൈകാതെ കുട്ടി മരിയ്ക്കുകയായിരുന്നു. സംഭവത്തില്‍ . വീയപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവ് ഓട്ടോഡ്രൈവറാണ്. രണ്ട് സഹോദരങ്ങളുണ്ട്.












Click it and Unblock the Notifications