വിദ്യാര്‍ഥി അധ്യാപകനെ ബ്ലേഡുകൊണ്ട് മുറിച്ചു

കോഴിക്കോട് ജില്ലിയിലെ വടകരയില്‍ ചോറോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷാച്ചുമതല ഉണ്ടായിരുന്ന മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ എ.പി. ലാലുവിനെയാണ് (30) ജിജിയെന്ന(17)വിദ്യാര്‍ഥി ആക്രമിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് പരീക്ഷാഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്‌കൂള്‍ കവാടത്തില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തിയായിരുന്നു അക്രമം. കൂടെയുണ്ടായിരുന്ന അധ്യാപകര്‍ ചേര്‍ന്ന്ം കുട്ടിയെ പിടികൂടി പോലീസിലേല്പിച്ചു.
ജിജിനൊപ്പം മറ്റു ചില കുട്ടികളും ഉണ്ടായിരുന്നു. വ്യാഴാഴ്ച നടന്ന പരീക്ഷയില്‍ ജിജിന്‍ കോപ്പിയടിക്കാന്‍ നടത്തിയ ശ്രമം അധ്യാപകന്‍ തടഞ്ഞിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് സംഭവമെന്നു കരുതുന്നു.
ലാലുവിന്റെ ബൈക്കിനും കേടുപാട് വരുത്തിയിട്ടുണ്ട്. ബൈക്കിന്റെ താക്കോല്‍ എടുത്തുമാറ്റിയ ഉടന്‍ കുട്ടി ബ്ലേഡ്‌കൊണ്ട് വരയുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന അധ്യാപകന്‍ പറഞ്ഞു.












Click it and Unblock the Notifications