കലാഭവന്‍ മണിയുടെ ഗാനമേളക്കിടെ സംഘര്‍ഷം

മണിയുടെ ആരാധകരുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശൂരനാട് പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഗാനമേള സംഘടിപ്പിച്ചത്.
മണി പാടിത്തുടങ്ങിയപ്പോള്‍ ആവേശം മൂത്ത ആരാധകര്‍ സ്‌റ്റേജിന് തൊട്ടുമുന്നില്‍ വന്ന് താരത്തെ അടുത്തുകാണാന്‍ തിടുക്കം കൂട്ടിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ജനം മുന്നോട്ട് തള്ളിക്കയറുന്നതിനിടയില്‍ സംഗീതോപകരണങ്ങളുടെ കേബിളുകള്‍ അഴിഞ്ഞ് ശബ്ദനിയന്ത്രണം നഷ്ടപ്പെട്ടു.
ഈ സമയം സ്റ്റേജിന് മുന്നിലുണ്ടായിരുന്ന പൊലീസുകാര്‍ തടിച്ചുകൂടിയ ജനത്തെ തള്ളിമാറ്റി. ഇതില്‍ പ്രകോപിതരായ ആരാധകര്‍ പൊലീസിനെതിരെ തിരിഞ്ഞു. ഇതില്‍ രോഷാകുലരായ പൊലീസ് കാണികളെ വളഞ്ഞ് സ്ത്രീകളെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ പൊതിരെ ലാത്തിപ്രയോഗിക്കുകയായിരുന്നുവത്രേ.
മണിയുടെ ഗാനമേളയ്ക്കായി വന്‍ജനക്കൂട്ടമാണ് എത്തിയിരുന്നത്. പരുക്കേറ്റ പൊലീസുകാര്‍ ചികിത്സതേടിയിട്ടുണ്ട്. അതേസമയം കള്ളക്കേസില്‍ക്കുടുക്കുന്നത് ഭയന്ന് നാട്ടുകാര്‍ പരാതി നല്‍കാന്‍ മടിയ്ക്കുകയാണ്.












Click it and Unblock the Notifications