കുവൈത്ത് വിസ: ഓണ്‍ലൈനില്‍ അപേക്ഷിയ്ക്കാം

പുതിയ വീസയ്ക്കും ഇഖാമ (താമസാനുമതി) പുതുക്കലിനുമുള്ള അപേക്ഷകള്‍ ഏപ്രില്‍ നാലു മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാകും.
സാമൂഹികതൊഴില്‍ മന്ത്രാലയത്തെ ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുമായി കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിച്ചാണു പുതിയ സംവിധാനം കൊണ്ടുവരുന്നത്.
സാമൂഹികതൊഴില്‍ മന്ത്രാലയത്തില്‍ നല്‍കുന്ന അപേക്ഷയുടെ പകര്‍പ്പ് ആഭ്യന്തര മന്ത്രാലയത്തിലും മറ്റും പരിഗണിച്ച ശേഷമാണു വീസ അനുവദിക്കുന്നത്. നിലവില്‍ ഈ പ്രക്രിയ്ക്കുവേണ്ടിയുള്ള കാലതാമസം ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ ഇല്ലാതാകും.












Click it and Unblock the Notifications