Get Updates
Get notified of breaking news, exclusive insights, and must-see stories!

ബച്ചന് പിന്തുണയുമായി മോഡി രംഗത്ത്

Narendra Modi comes out in support of Bachchan
അഹമ്മദാബാദ്: ബോളിവുഡ് താരം അമിതാഭ് ബച്ചന് പിന്തുണയുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ബച്ചനോടുള്ള വിരോധം താലിബാനിസമെന്ന് നരേന്ദ്ര മോഡി കുറ്റപ്പെടുത്തി. ബ്ലോഗിലാണു ബച്ചനു പിന്തുണയുമായി മോഡി എത്തിയത്.

ഗുജറാത്ത് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായതിന്റെ പേരില്‍ മഹാനായ കലാകാരനോട് തൊട്ടു കൂടായ്മ കാണിക്കുന്നവര്‍ ഇനി ഗുജറാത്തില്‍ നിന്നുള്ള ഉത്പന്നങ്ങളായ അമുല്‍ ക്ഷീരോത്പന്നങ്ങളും ഡെനിം ജീന്‍സും വേണ്ടെന്നു വയ്ക്കാന്‍ പറയുമോയെന്ന് മോഡി തന്റെ ബ്ലോഗിലൂടെ ചോദിയ്ക്കുന്നു.

മഹരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനോടൊപ്പം സര്‍ക്കാര്‍ ചടങ്ങില്‍ ബച്ചന്‍ പങ്കെടുത്തതിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനമുയരുകയും ഭൗമ മണിക്കൂര്‍ ആചരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ മകന്‍ അഭിഷേക് ബച്ചന്റെ പരസ്യങ്ങള്‍ ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചതിനും പിന്നാലെയാണ്
മോഡി പിന്തുണയുമായെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+