കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗം ചേരുന്നു

  • By Ajith Babu
Google Oneindia Malayalam News

Fareed Abdulrahman CEO,Smartcity Kochi.
കൊച്ചി: സ്മാര്‍ട് സിറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം തിങ്കളാഴ്ച കൊച്ചിയില്‍ ചേരും. മൂന്ന് മാസത്തിലൊരിയ്ക്കല്‍ ബോര്‍ഡ് യോഗം ചേരണമെന്ന വ്യവസ്ഥയിലാണ് യോഗം ചേരുന്നത്.

കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് സര്‍ക്കാരും ടീകോമും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ചേരുന്ന യോഗത്തില്‍ ആരും വലിയ പ്രതീക്ഷകളൊന്നും വെച്ചു പുലര്‍ത്തുന്നില്ല. അതേ സമയം തര്‍ക്ക പരിഹാരത്തിനായി ടീകോമും സര്‍ക്കാരും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ടു നാലിനാണ് യോഗം.

സ്വതന്ത്രാവകാശത്തോടെ ലഭിക്കുന്ന 28 ഏക്കര്‍ ഭൂമി സാമ്പത്തിക ലാഭത്തിനുവേണ്ടി മറിച്ചുവില്‍ക്കില്ലന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പു നല്‍കിയിട്ടുണ്ടന്ന് ടീകോം പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉറപ്പ് കിട്ടിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

കരാര്‍ ലംഘനത്തെച്ചൊല്ലി കരാറിലെ കക്ഷികളായ സര്‍ക്കാരും ടീകോമും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുകയാണ്. കരാര്‍ ലംഘനത്തിന്റെ പേരില്‍ ടീകോമിന് അന്ത്യശാസനം നല്‍കാന്‍ കേരള സര്‍ക്കാരിന് അധികാരമില്ലെന്നു ടീകോം കഴിഞ്ഞദിവസം ദുബായില്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.

സര്‍ക്കാര്‍ അയച്ച കത്തിന് ഇനിയും മറുപടി നല്‍കാത്ത ടീകോം കേരള സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കേണ്ട കാര്യങ്ങള്‍ക്ക് ദുബയില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ട് കാര്യമില്ലെന്ന് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ എസ് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X