വയനാട്ടില്‍ ക്ഷീര ബന്ദ്
കല്‍പറ്റ: കര്‍ഷകര്‍ ആഹ്വാനം ചെയ്ത വയനാട്ടിലെ ക്ഷീര ബന്ദ് ആരംഭിച്ചു. തങ്ങളുടെ പ്രശ്‌നങ്ങള്‍ അവഗണിയ്ക്കപ്പെടുകയാണെന്നാരോപിച്ചാണ് ക്ഷീര കര്‍ഷകര്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
പാലിന്റെ സംഭരണവില ലിറ്ററിന് 25 രൂപയാക്കുക, കാലിത്തീറ്റയുടെ പകുതി വിലയെങ്കിലും സബ്‌സിഡിയായി നല്‍കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. പാലിന് ഉത്പാദന ബോണസ് അനുവദിയ്ക്കണമെന്നും കര്‍ഷകരെയും പ്രാഥമിക സംഘങ്ങളെയും രക്ഷിയ്ക്കാന്‍ മില്‍മയും സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്നും ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കര്‍ഷകരില്‍ നിന്ന് പാല്‍സംഭരിച്ച് മില്‍മയ്ക്കു നല്‍കുന്ന പ്രാഥമിക സംഘങ്ങള്‍, മില്‍മ നല്‍കുന്ന മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരത്തില്‍ പങ്കാളികളാകുന്നത്.












Click it and Unblock the Notifications