സംവിധായകന്‍ ബിജു വര്‍ക്കിക്കെതിരെ ഗുണ്ടാ ആക്രമണം

തിരക്കഥയെഴുതാന്‍ വേണ്ടി ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത തന്നെ പ്രകോപനമില്ലാതെ ഒരു സംഘം മര്‍ദിക്കുകയായിരുന്നുവെന്നു ബിജു പറയുന്നു. സോഫിയ ഗാര്‍ഡന്‍സ് ലോഡ്ജില്‍ ബിജു വര്‍ക്കിയെ പരിചയപ്പെടാനെന്ന ഭാവത്തില്‍ എത്തിയവരാണ് മര്‍ദ്ദനത്തിന് പിന്നില്‍.
മുറിയില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം തങ്ങള്‍ക്ക് വേണ്ടി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബിജു വര്‍ക്കി ഇതില്‍ താത്പര്യം പ്രകടിപ്പിയ്ക്കാത്തതിനെ തുടര്‍ന്ന് സംഘം ആക്രമിയ്ക്കുകയായിരുന്നു. സ്ഥലത്തെ യുവ കോണ്‍ഗ്രസ് നേതാവിന്റെ സാന്നിദ്ധ്യത്തിലായിരുന്നത്രേ മര്‍ദനം. കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരേ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്.
ആക്രമണത്തിനിടെ മൂന്നരപവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തതായും ബിജു വര്‍ക്കി പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. വാചാലം, ഫാന്റം, ദേവദാസി ചന്ദ്രനിലേക്കുള്ള വഴി എന്നീ സിനിമകളുടെ സംവിധായകനാണ് ബിജു വര്‍ക്കി. പുതിയ ചിത്രമായ ഓറഞ്ച് വിഷുവിന് റിലീസ് ചെയ്യാനിരിയ്ക്കുകയാണ്.












Click it and Unblock the Notifications