കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്ധതി ഉപേക്ഷിക്കാന്‍ താത്പര്യമില്ല: ടീകോം

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: സ്മാര്‍ട്ട്‌സിറ്റി തര്‍ക്ക വിഷയങ്ങളൊന്നും ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് പദ്ധതി ചെയര്‍മാന്‍ മന്ത്രി എസ് ശര്‍മ. ടീകോമും സര്‍ക്കാരും തമ്മിലുള്ള തര്‍ക്ക വിഷയങ്ങള്‍ ബോര്‍ഡ് യോഗത്തിലല്ല ചര്‍ച്ച ചെയ്യുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത ബോര്‍ഡ് യോഗം ജുലൈ 28ന് ചേരാന്‍ യോഗത്തില്‍ തീരുമാനമായി.

പദ്ധതി ഉപേക്ഷിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ടീകോം സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാനും വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാന്‍ 100 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. നിശ്ചിത ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന ആവശ്യത്തില്‍ ടീകോം ഉറച്ചുനില്‍ക്കും. നിയമ നടപടികള്‍ക്ക് കാലതാമസം ഉള്ളതിനാല്‍ കോടതിയില്‍പോകാന്‍ ടീകോമിന് താല്‍പര്യമില്ലെന്നും ഫരീദ് അബ്ദുള്‍ റഹ്മാന്‍ സൂചിപ്പിച്ചു.

ടീകോമുമായി തര്‍ക്കമുണ്ടെന്നത് ശരിയാണെന്ന് മന്ത്രി പറഞ്ഞു. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുക സര്‍ക്കാരും ടീകോമും തമ്മിലുള്ള ചര്‍ച്ചയിലാണ്. രണ്ട ബോര്‍ഡ് യോഗങ്ങള്‍ക്കിടെയുള്ള കാര്യങ്ങള്‍ മാത്രമാണ് തിങ്കളാഴ്ചത്തെ ചര്‍ച്ച ചെയ്തത്.

സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി ടീകോമിന് കത്തയച്ചിട്ടുണ്ടെന്ന് ശര്‍മ അറിയിച്ചു. കത്തിലെ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. പദ്ധതി തുടങ്ങണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ താല്‍പര്യം. കത്തിന് ടീകോമിന്റെ മറുപടി ലഭിച്ചശേഷം തുടര്‍നടപടി തീരുമാനിക്കും. സ്മാര്‍ട് സിറ്റിയ്ക്കായി ടീകോമല്ലാതെ മറ്റു സാധ്യതകള്‍ ആലോചിച്ചിട്ടില്ലെന്നും ശര്‍മ വെളിപ്പെടുത്തി.

കത്ത് ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകനോട് ആലോചിച്ച് മറുപടി നല്‍കുമെന്നും ഫരീദ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്തത് കൊണ്ടാണ് കാക്കനാട് വാഴക്കാലയിലെ ടീകോം ഓഫീസ് ഒഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X