മതനിന്ദ: അധ്യാപകന് ലുക്ക് ഔട്ട് നോട്ടീസ്

തൊടുപുഴ ന്യൂമാന്‍ കോളെജില്‍ മലയാളവിഭാഗം അധ്യാപകന്‍ പ്രൊഫസര്‍ ടിജെ. ജോസഫിനെതിരേയാണ് ഇന്നലെ 'വാണ്ടഡ്' നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം, ഇദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.മുസ്ലിം മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യക്കടലാസ് ന്യൂമാന്‍ കോളജില്‍ വിതരണം ചെയ്തതിനേ തുടര്‍ന്ന് വെള്ളിയാഴ്ച തൊടുപുഴയില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും നടന്നിരുന്നു.
സസ്‌പെന്‍ഷനിലായ അധ്യാപകന്‍ ഒളിവില്‍ പോയി. ഒളിവില്‍ കഴിയുന്ന ടിജെ ജോസഫിനേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 04842394770 എന്ന ഫോണ്‍ നമ്പറിലോ അറിയിക്കണമെന്ന് കമ്മിഷണറുടെ ലുക്ക്ഔട്ട് നോട്ടീസില്‍ പറയുന്നു.












Click it and Unblock the Notifications