ടീകോം ഓഫീസ് ഒഴിഞ്ഞു;പദ്ധതിയില്‍ നിന്ന് പിന്മാറും?
കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വാഴക്കാലയില്‍ ആരംഭിച്ച ഓഫീസ് ടീകോം ഒഴിഞ്ഞു. ടീകോം ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ ഫരീദ് അബ്ദുല്‍ റഹ്മാന് നേരിട്ട് വില്ലേജ് ഓഫിസിലെത്തി പ്രമാണം നല്‍കുകയായിരുന്നു. വിദേശ കമ്പനിയായതിനാലാണ് പ്രമാണത്തിന് റജിസ്ട്രേഷന് വേണ്ടിവന്നിരുന്നത്.
സ്മാര്‍ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള ടീകോമിന്റെ നീക്കമാണ് ഓഫീസ് ഒഴിഞ്ഞതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്മാര്‍ട് സിറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ടീകോം കൊച്ചിയിലെ ഓഫിസ് ഒഴിഞ്ഞത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഫരീദ് അബ്ദുല്‍ റഹ്മാനും കമ്പനിയുടെ മറ്റൊരു ഡയറ്കടര്‍ ആയ രവി ഗില്ലും എത്തിയാണ് ഓഫീസ് ഒഴിയുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിര്‍ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന് ശേഷമാണ് ഇവര്‍ പ്രമാണം രജിസ്ട്രേഷന് റദ്ദാക്കിയത്.
ഓഫീസ് സംബന്ധിച്ച പാട്ടക്കരാര്‍ റദ്ദാക്കുന്നവിവരം ടീകോം അധികൃതര്‍ വില്ലേജ് ഓഫീസിനെ അറിയിക്കുകയും രേഖകള്‍ കൈമാറുകയും ചെയ്തു.
5,500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പദ്ധതി അനിശ്ചിതമായി നീളുന്നതിനിടെ കഴിഞ്ഞവര്‍ഷം ജനുവരിയില്‍തന്നെ ഈ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications