മോസ്‌കോ മെട്രോയില്‍ ഇരട്ട സ്‌ഫോടനം: 40 മരണം

ലുബിയാങ്ക മെട്രോ സ്‌റ്റേഷനിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് പാര്‍ക് കുള്‍ട്രി സ്‌റ്റേഷനിലും സ്‌ഫോടനമുണ്ടായി. ലുബിയാങ്ക സ്‌റ്റേഷനില്‍ തീവണ്ടി എത്തിയപ്പോഴാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. തീവണ്ടിയില്‍ ഇരിക്കുകയായിരുന്ന 11 പേരും പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന 14 പേരുമാണ് മരിച്ചത്. പാര്‍ക് കുള്‍ട്രി സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേരും മരിച്ചു.. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാദേശിക സമയ 7.56നാണ് ലുബിയാങ്ക സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. 8:38നാണ് പാര്‍ക് കുള്‍ട്രി സ്‌റ്റേഷനില്‍ സ്‌ഫോടനമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications