ബച്ചനെ കോമണ്‍വെല്‍ത്ത് ഗെയിംസ് അംബാസിഡറാക്കില്ല

ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിയില്‍ നടന്ന ഒരു ചടങ്ങിലാണ് ബച്ചനെ ബ്രാന്‍ഡ് അംബാസിഡറാക്കില്ലെന്ന് കല്‍മാഡി പറഞ്ഞത്. ബച്ചനെ ഗെയിംസിന്റെ അംബാസിഡറാക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി കല്‍മാഡിക്ക് കത്ത് നല്‍കിയിരുന്നു.
അസോസിയേഷന്‍ വൈസ് പ്രസിഡന്റും ബിജെപി നേതാവുമായ വി.കെ മല്‍മോഹത്രയാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നത്.
എന്നാല്‍ സിനിമാ താരങ്ങളെ ബ്രാന്‍ഡ് അംബാസിഡറാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കായിക മേഖലയില്‍ നിന്നുള്ളവര്‍ തന്നെയായിരിക്കും ബ്രാന്‍ഡ് അംബാസിഡറെന്നും കല്‍മാഡി വ്യക്തമാക്കി. എന്നാല്‍ കല്‍മാഡിയ്ക്കു സ്വന്തമായി തീരുമാനമെടുക്കാവുന്ന കാര്യമല്ല ഇതെന്നു മല്‍ഹോത്ര തിരിച്ചടിച്ചു.
ജാര്‍ഖണ്ഡില്‍ ഈ വര്‍ഷം തന്നെ ദേശീയ ഗെയിംസ് നടത്തുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡ് ഗെയിംസിന് ശേഷം മാത്രമേ കേരളത്തില്‍ നിശ്ചയിച്ച ദേശീയ ഗെയിംസ് നടത്തൂവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ബച്ചനെതിരെയുള്ള കോണ്‍ഗ്രസിന്റെ നിലപാടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications