ബച്ചനെതിരെയുള്ള ആക്രമണം കോണ്‍ഗ്രസ് ശക്തമാക്കി

ഗുജറാത്ത് കലാപത്തില്‍ മോഡിക്കുള്ള പങ്കിനെ ബച്ചന്‍ അംഗീകരിക്കുകയാണൊ അതോ കുറ്റപ്പെടുത്തുകയാണൊ എന്ന് വ്യക്തമാക്കണം. ഗുജറാത്ത് കൂട്ടക്കൊലകളെപ്പറ്റിയും വ്യാജ ഏറ്റുമുട്ടലുകളെപ്പറ്റിയും ബച്ചന് എന്താണ് പറയാനുള്ളതെന്ന് തിവാരി ചോദിച്ചു. കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും ഉചിതമായി ചിന്തിക്കാനും കഴിയുന്നയാളാണ് ബച്ചനെങ്കില്‍ കലാപത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്.
ഗുജറാത്ത് ടൂറിസം ബ്രാന്‍ഡ് അംബാസിഡറായതില്‍ ബച്ചനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെ അയിത്തം കല്‍പ്പിക്കുന്ന താലിബാനെന്ന് മോഡി തന്റെ ബ്ലോഗില്‍ ആക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനീഷ് തിവാരിയുടെ പ്രസ്താവന വന്നത്.
ബച്ചന്റെ ജനപ്രിയത കണക്കിലെടുക്കാതെ ആഞ്ഞടിയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബച്ചന്‍ കുടുംബവുമായുള്ള തര്‍ക്കത്തില്‍ പരോക്ഷമായാണു കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചു കൊണ്ടിരുന്നത്. ജനപ്രിയ താരത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഭയന്നായിരുന്നു ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിരോധം വേണ്ടെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതോടെയാണ് പാര്‍ട്ടി ആക്രമണം ശക്തമാക്കിയത്.












Click it and Unblock the Notifications