നിത്യാനന്ദ കേസിന് സമയമില്ലെന്ന് സിബിഐ

ഒട്ടേറെ കേസുകളുടെ അന്വേഷണച്ചുമതലയുള്ളതിനാല്‍ സ്വാമി നിത്യാനന്ദയ്‌ക്കെതിരെയുള്ള കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നു സിബിഐ അഭിഭാഷകന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
നിത്യാനന്ദ ഉള്‍പ്പെട്ട ലൈംഗിക വിവാദം അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണു സിബിഐയുടെ വിശദീകരണം.
നിത്യാനന്ദയുടെ മുന്‍ ശിഷ്യന്‍ ലെനിന്‍ കറുപ്പന്‍ നല്‍കിയ പരാതിപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതു തമിഴ്‌നാട്ടിലാണെങ്കിലും സംഭവം നടന്നതായി പറയപ്പെടുന്ന ആശ്രമം ബാംഗ്ലൂരിനടുത്തായതിനാല്‍ കേസ് കര്‍ണാടക പൊലീസിനു കൈമാറിയെന്നും അവര്‍ അന്വേഷണം തുടങ്ങിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.
പരാതിസംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ലെനിന്‍ കറുപ്പനു മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതു കര്‍ണാടകത്തിലായതിനാല്‍ കേസ് നടപടികളും അവിടെയാകുന്നതാവും ഉചിതമെന്നു കോടതി അഭിപ്രായപ്പെട്ടു. കേസ് ഏപ്രില്‍ അഞ്ചിനു വീണ്ടും പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications