നിത്യാനന്ദ സ്ഥാനങ്ങള്‍ രാജിവച്ചു

തന്നോടൊപ്പം ലൈംഗികവിവാദത്തില്‍ പെട്ട രഞ്ജിതയെ വിവാഹം ചെയ്ത് ലൗകികജീവിതത്തിലേയ്ക്ക് മടങ്ങിവരാണ് നിത്യാനന്ദയുടെ തീരുമാനമെന്ന് സൂചന.
നിത്യാനന്ദ സ്ഥാനമൊഴിഞ്ഞതോടെ ധ്യാനപീഠത്തിന്റെ നേതൃത്വം ആര് ഏറ്റെടുക്കും എന്നതിനെ ചൊല്ലി ധ്യാനപീഠത്തിനുള്ളില് ഉള്‍പ്പോരും ആരംഭിച്ചിട്ടുണ്ട്.
ഒന്നിന് പിറകെ മറ്റൊന്നായി ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്കിനി ഭക്തരെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് നിത്യാനന്ദയെ സ്ഥാനമൊഴിയുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.
ട്രസ്റ്റിമാര്‍ ഉള്‍പ്പെടുന്ന ബോര്‍ഡ് ആയിരിക്കും ഇനി മുതല്‍ ആശ്രമത്തെ നയിക്കുക. ട്രസ്റ്റിമാരെ നയിക്കാനും ആശ്രമത്തിന്റെ വകയായുള്ള ആത്മീയ സേവനങ്ങള്‍ കൂടുതലായി നടത്താന്‍ വേണ്ട സഹായം നല്‍കുന്നതിന് ആചാര്യന്മാരുടെ സഹായം തേടിയിട്ടുണ്ട്.
ഈ വിവരങ്ങള്‍ ധ്യാനപീഠത്തിന്റെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹരിദ്വാറില്‍ വച്ച് ഹൈന്ദവ ആചാര്യന്മാരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനങ്ങള്‍ എടുത്തതെന്ന് നിത്യാനന്ദ പറയുന്നു.
ബാംഗ്ലൂരിലെ ബിദാദി ആശ്രമ ട്രസ്റ്റ് മൂന്ന് വ്യക്തികളുടെ പേരിലാണ്. എന്നാല്‍, ആശ്രമവും അതുള്‍പ്പെടുന്ന 22 ഏക്കര്‍ സ്ഥലവും നിത്യാനന്ദയുടെ മാത്രം പേരിലാണ്. ടി ധനശേഖരന് എന്ന നിത്യ സാധനാനന്ദയും ഭാര്യ ജമുനയുമായിരുന്നു ട്രസ്റ്റിലെ മറ്റംഗങ്ങള്‍.
നിത്യാനന്ദയെ പറ്റിയുള്ള കൂടുതല്‍ രഹസ്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ വിവാദ വീഡിയോകള്‍ പുറത്തുവിട്ട മുന്‍ ശിഷ്യന് ലെനിന് കറുപ്പന് ചെന്നൈ ഹൈക്കോടതിയോട് തിങ്കളാഴ്ച അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏപ്രില്‍ 5ന് ചെന്നൈ ഹൈക്കോടതിയില്‍ ലെനിന് കറുപ്പന് ഹാജരായി ചില രഹസ്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ആശ്രമത്തിലെ സ്ഥാനം ഒഴിയുകയാണെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരിക്കുന്നത്.
നാല്പത് ലക്ഷം ഭക്തര്‍ നിത്യാനന്ദയ്ക്കുണ്ടന്നാണ് കരുതപ്പെടുന്നത്. ലൈംഗികകേളി വീഡിയോകള്‍ പുറത്ത് വന്നയുടനെ, നിത്യാനന്ദയുടെ ഇന്ത്യയിലുള്ള ആശ്രമങ്ങളെ ഭക്തര്‍ ആക്രമിച്ചിരുന്നു. പലയിടത്തും ജനങ്ങളുടെ പ്രതിഷേധപ്രകടനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications