വിവരാവകാശ കമ്മീഷണര്‍ സഭയില്‍ ഹാജരാവും

അവകാശ ലംഘനത്തിന് പ്രിവിലേജ് കമ്മറ്റി ഇരുവര്‍ക്കും നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇരുവരും നിയമസഭയില്‍ ഹാജരാകുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി വാദത്തിനിടെ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അത്യപൂര്‍വമായ നടപടിക്ക് നിയമസഭ ചൊവ്വാഴ്ച സാക്ഷ്യം വഹിക്കുന്നത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, ടിഎം ജേക്കബ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് വിവരാവകാശ നിയമപ്രകാരം അപേക്ഷകന് നല്‍കണമെന്ന കമ്മീഷന്റെ ഉത്തരവാണ് കേസിനാധാരം.
ഇരുവരോടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് നിയമസഭാ സെക്രട്ടറിയുടെ നോട്ടീസിലെ നിര്‍ദേശം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമസഭയുടെ ശാസന നടപടികള്‍ക്ക് ഒരുപക്ഷേ വിവരാവകാശ കമ്മീഷണര്‍ വിധേയരാകുമെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications