സ്മാര്‍ട് സിറ്റി: പകരം സംവിധാനം ആലോചിയ്‌ക്കും

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സ്മാര്‍ട് സിറ്റി കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥമായ സമീപനമാണുള്ളത്. ടീകോമിന് നല്‍കിയിരിയ്ക്കുന്ന കത്തിന് മറുപടി ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ നിശ്ചയിയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷത്തിന് വേണ്ടി കെ ബാബുവാണ് അടിയന്തര പ്രമേയ ആവശ്യത്തിന് നോട്ടീസ് നല്‍കിയത്. പദ്ധതി അനിശ്ചിതമായി നീളുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കരാര്‍ വിജയകരമായിരുന്നുവെന്നാണ് മുന്‍പ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പദ്ധതി എങ്ങുമെത്തിയില്ല. ഓപ്പറേഷന്‍ വിജയകരമായിരുന്നു, പക്ഷേ രോഗി മരിച്ചു എന്ന് പറയുന്നത് പോലെയാണ് ഇത്. ബാബു ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.












Click it and Unblock the Notifications