അരുന്ധതിയ്ക്ക് സാമ്രാജ്യത്വ അജണ്ട: പിണറായി

സാംസ്‌കാരിക പ്രവര്‍ത്തകരെ ശിഥിലീകരണത്തിനുള്ള ചട്ടുകമാക്കാനാണു സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കുന്നത്.
നിയമവിധേയമല്ലാത്ത ചെങ്ങറ സമരത്തിനു പിന്‍തുണ നല്‍കാന്‍ അരുന്ധതി റോയി ഓടിയെത്തി. ഇപ്പോള്‍ അവര്‍ പിന്‍തുണയ്ക്കുന്നതു മാവോയിസ്റ്റുകളെയാണ്. അവരെ ന്യായീകരിച്ചു പ്രസ്താവന
ഇറക്കുന്നു.
പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണെങ്കില്‍ അതിനു പിന്‍തുണ നല്‍കാന്‍ അവര്‍ ഓടിയെത്തും. എന്നാല്‍ പ്രസ്ഥാനക്കാര്‍ വേട്ടയാടപ്പെട്ടാല്‍ തിരിഞ്ഞുനോക്കില്ല- പിണറായി ആരോപിച്ചു.
കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ വി.വി.കെ. പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രനു നല്‍കി പ്രസംഗിക്കുകയായിരുന്നു ആദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയതയെ പ്രീണിപ്പിക്കുന്നതു മതനിരപേക്ഷതയില്ലാതാക്കും. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം കൊണ്ടാണ് എം.എഫ്. ഹുസൈന്‍ ഓടിപ്പോകേണ്ടി വന്നത്. സര്‍ക്കാര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുകയല്ലേ ചെയ്തതെന്നു സംശയമുണ്ടായാല്‍ അതിനെ കുറ്റം പറയാനാകില്ല- പിറണായി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications