ഇംഗ്ലീഷിലും മുന്നില്‍ ഇന്ത്യക്കാര്‍ !!

ഇന്ത്യക്കാരും ചൈനക്കാരുടെ സെക്കണ്ടറി പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നതായി ബ്രിട്ടനിലെ വിദ്യാഭ്യാസ വകുപ്പുതന്നെയാണ് സ്ഥീരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെക്കന്‍ഡറി പരീക്ഷയില്‍ എ ഗ്രേഡും ഏറ്റവും മികച്ച പ്രകടനവും നടത്തിയവരില്‍ 31% ഇന്ത്യക്കാരും 55% ചൈനക്കാരുമാണ്. വെറും 16% ബ്രിട്ടിഷുകാര്‍ക്കു മാത്രമേ എ ഗ്രേഡ് നേടാനായുള്ളൂ.
ആഫ്രിക്കക്കാരായ കറുത്ത വര്‍ഗക്കാര്‍ (14%), പാക്കിസ്ഥാന്‍കാര്‍ (13%), കരീബിയക്കാരായ കറുത്തവര്‍ഗക്കാര്‍ (8%) എന്നിങ്ങനെയാണു മറ്റു കണക്കുകള്‍.
ഇംഗ്ലീഷിലെന്ന പോലെ ഗണിതശാസ്ത്രത്തിലും ബ്രിട്ടിഷുകാരെക്കാള്‍ മികവുനേടാന്‍ ചൈനക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും കഴിഞ്ഞു.
ഇംഗ്ലിഷ് ഭാഷയിലെ മികവില്‍ ഏറ്റവും മുന്നില്‍ ചൈനക്കാരാണ് (29%), തൊട്ടടുത്ത് ഇന്ത്യക്കാര്‍ (21%), ബ്രിട്ടിഷുകാര്‍ (15%), ആഫ്രിക്കക്കാര്‍ (11%), പാക്കിസ്ഥാന്‍കാര്‍ (9%) എന്നിങ്ങനെയാണ് ഔദ്യോഗിക കണക്ക്.മറ്റു വിഷയങ്ങളിലും സമാനമായ അവസ്ഥ തന്നെയാണ്.












Click it and Unblock the Notifications