ബിരുദധാരികള്‍ക്ക് കുവൈത്തില്‍ തൊഴില്‍ വിസ

സന്ദര്‍ശനവിസയിലെത്തുന്ന വിദേശികള്‍ക്ക് തൊഴില്‍വിസയിലേക്ക് മാറ്റുന്നതിന് സ്ഥാപനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിദേശികളുടെ ബിരുദസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി കൂടെ സമര്‍പിക്കണം.
ബിരുദധാരികളല്ലാത്തവരുടെ അപേക്ഷകള്‍ കര്‍ശനമായും നിരസിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്കിയതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ ആവശ്യമനുസരിച്ച് വിദേശികളായ സന്ദര്‍ശകര്‍ക്ക് തൊഴില്‍വിസ അനുവദിച്ചിരുന്നു.
എന്നാല്‍ രാജ്യത്ത് തൊഴില്‍മേഖല ശക്തിപ്പെടുത്തുന്നതിന്റെയും പുനഃക്രമീകരണത്തിന്റെയും ഭാഗമായി യോഗ്യതയില്ലാത്ത തൊഴിലാളികള്‍ക്ക് തൊഴില്‍വിസ നല്‍കുന്നത് നിര്‍ത്തലാക്കുന്നതിന്റെയും കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ തൊഴില്‍ശക്തി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ നീക്കമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാജ്യമാകമാനം വിപുലമായ കാമ്പയിനുകള്‍ സംഘടിപ്പിച്ച് തൊഴില്‍മേഖല നവീകരിക്കുന്നതിനും നീക്കങ്ങളാരംഭിച്ചു.
ആഗോളതലത്തില്‍ രാജ്യത്ത് നിലവിലുള്ള സ്‌പോണ്‍സര്‍ സംവിധാനത്തിനെതിരെ പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ പരിപൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്ന പുതിയ സംവിധാനത്തിനാണ് കുവൈത്ത് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവില്‍ ഇവിടെ രാജ്യത്ത് രണ്ടു കോടിയിലേറെ വിദേശ തൊഴിലാളികള്‍ വസിക്കുന്നു. ഇതില്‍ ഭൂരിഭാഗവും ഏഷ്യക്കാരാണ് പ്രത്യേകിച്ചും ഇന്ത്യക്കാര്‍.












Click it and Unblock the Notifications