120 ഇന്ത്യക്കാരെ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കി

സൊമാലിയയില്‍ നിന്ന് ദുബയിലേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന ബോട്ടുകളാണ് കൊള്ളക്കാര്‍ റാഞ്ചിയത്. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കടല്‍ക്കൊള്ളയാണിത്.
കിസ്മായോ തീരത്ത് ബോട്ടുകളില്‍ ചരക്ക് കയറ്റിയശേഷം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ കൊള്ളക്കാര്‍ ബോട്ടുകള്‍ റാഞ്ചിയത്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലയില്‍ നിന്നുള്ളവരാണ് കടല്‍ക്കൊള്ളക്കാരുടെ പിടിയിലായത്.
തട്ടിയെടുക്കപ്പെട്ടവരുടെ ബന്ധുക്കള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് സഹായ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. റാഞ്ചികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരുകയാണെന്ന് നാവികസേന വൃത്തങ്ങള്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications