വര്‍ഗീയ കലാപം തടയാന്‍ നിയമം വരും: ചിദംബരം

ഈ വര്‍ഷം അവസാനത്തോടെ വര്‍ഗീയ കലാപങ്ങള്‍ തടയാനുള്ള നിയമം പ്രാബല്യത്തില്‍ വരും. കലാപങ്ങള്‍ക്ക് ഇരയാകുന്നവരെ ഈ നിയമത്തിന്റെ ആനുകൂല്യത്താല്‍ പുനരധിവസിപ്പിക്കും.
രാജ്യത്ത് പലയിടത്തും ചെറിയ തരത്തിലുള്ള സംഘര്‍ഷങ്ങളും വര്‍ഗീയ ചേരിതിരിവുകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് ശക്തമായി അടിച്ചമര്‍ത്തും-അദ്ദേഹം പറഞ്ഞു.
2005 ഡിസംബറിലാണ് നിയമമുണ്ടാക്കാന്‍ തീരുമാനിച്ചത്. ബില്‍ ഇപ്പോള്‍ കേന്ദ്ര സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഈ സമിതിയുടെ ഭേദഗതി നിര്‍ദേശം കൂടി കണക്കിലെടുത്താകും ബില്‍ അവതരിപ്പിക്കുകയെന്നും ഈ വര്‍ഷത്തോടെ നിയമം നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
ന്യൂനപക്ഷങ്ങളുടെ മൂല്യങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടതും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ന്യൂനപക്ഷ കമ്മീഷന്റെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications