കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ കലാപം തടയാന്‍ നിയമം വരും: ചിദംബരം

  • By Lakshmi
Google Oneindia Malayalam News

P Chidambaram
ദില്ലി: വര്‍ഗീയ കലാപങ്ങള്‍ തടയാനുള്ള പ്രത്യേക നിയമനിര്‍മ്മാണം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചു. ന്യൂനപക്ഷ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം അവസാനത്തോടെ വര്‍ഗീയ കലാപങ്ങള്‍ തടയാനുള്ള നിയമം പ്രാബല്യത്തില്‍ വരും. കലാപങ്ങള്‍ക്ക് ഇരയാകുന്നവരെ ഈ നിയമത്തിന്റെ ആനുകൂല്യത്താല്‍ പുനരധിവസിപ്പിക്കും.

രാജ്യത്ത് പലയിടത്തും ചെറിയ തരത്തിലുള്ള സംഘര്‍ഷങ്ങളും വര്‍ഗീയ ചേരിതിരിവുകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് ശക്തമായി അടിച്ചമര്‍ത്തും-അദ്ദേഹം പറഞ്ഞു.

2005 ഡിസംബറിലാണ് നിയമമുണ്ടാക്കാന്‍ തീരുമാനിച്ചത്. ബില്‍ ഇപ്പോള്‍ കേന്ദ്ര സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഈ സമിതിയുടെ ഭേദഗതി നിര്‍ദേശം കൂടി കണക്കിലെടുത്താകും ബില്‍ അവതരിപ്പിക്കുകയെന്നും ഈ വര്‍ഷത്തോടെ നിയമം നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

ന്യൂനപക്ഷങ്ങളുടെ മൂല്യങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടതും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ന്യൂനപക്ഷ കമ്മീഷന്റെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X