കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബിന്റെ വിചാരണ പൂര്‍ത്തിയായി; വിധി മെയ് മൂന്നിന്

  • By Ajith Babu
Google Oneindia Malayalam News

Ajmal Kasab trial ends, verdict on May 3
മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ ഏക പ്രതി പാകിസ്താന്‍ സ്വദേശി അജ്മല്‍ അമീര്‍ കസബിന്റെ വിചാരണ പ്രത്യേക കോടതിയ്ക്ക് മുമ്പാകെ പൂര്‍ത്തിയായി. കേസില്‍ ജഡ്ജി എംഎല്‍ താഹില്‍യാനി മെയ് മൂന്നിന് വിധി പ്രസ്താവിയ്ക്കും.

2009 ഏപ്രില്‍ 17ന് ആരംഭിച്ച വിചാരണയില്‍ പ്രോസിക്യൂഷന്‍ ഇതുവരെ 653 സാക്ഷികളെ വിസ്തരിച്ചു. ഇതിനു പുറമെ രണ്ട് എന്‍എസ്ജി കമാന്‍ഡോകളുള്‍പ്പെടെയുള്ള നാല് സുരക്ഷാ ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചിരുന്നു.

ഒട്ടേറെ പേരുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ക്കും ഇടവരുത്തിയ മുംബൈ ആക്രമണത്തിനിടെ അജ്മല്‍ കസബിനെ മാത്രമാണ് ജീവനോട് പിടിയ്ക്കാന്‍ കഴിഞ്ഞിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X