നിത്യാനന്ദയ്‌ക്കെതിരെ അമേരിക്കയിലും പരാതി

ആരാധകരായി എത്തുന്നവരെ ശാരീരികമായി ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. 2007 ജൂണില്‍ ലോസ്ആഞ്ജലിസിലെ ആശ്രമത്തില്‍വെച്ചാണ് നിത്യാനന്ദയെ പരിചയപ്പെട്ടതെന്നും ആശ്രമത്തിലെ അന്തേവാസിയായി ചേര്‍ന്നുവെന്നും ഡഗ്ലസ് പറയുന്നു. ആരാധകരായി എത്തുന്ന സ്ത്രീകളോട് സ്വാമിക്ക് പ്രത്യേക മമതയുണ്ടായിരുന്നുവത്രേ.
വര്‍ഷങ്ങള്‍ക്കുശേഷമാണ് പലരും സ്വാമിയില്‍നിന്നുണ്ടായ മോശം അനുഭവങ്ങള്‍ പറയുന്നതെന്നും പരാതിയില്‍ പറയുന്നു. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിനാണ് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മാര്‍ച്ച് 28ന് ഡക്കാന്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്.
ഡഗ്ലസ് ആശ്രമത്തില്‍ ചേര്‍ന്നതോടെ സ്വാമി നിത്യപ്രഭ എന്ന പേര് സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് അതുപേക്ഷിച്ചു. ധ്യാനപീഠത്തിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയെ്തന്നും അമേരിക്കന്‍ ബാങ്കുകളില്‍ സ്വാമിയ്ക്ക് കോടികളുടെ നിക്ഷേപമുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
കാലിഫോര്‍ണിയയിലെ നോര്‍വാക്കിലെ സനാതന ധര്‍മക്ഷേത്രത്തിലും നിത്യാനന്ദ ആത്മീയ ക്ലാസുകള്‍ നടത്തിയിരുന്നുവെന്നും ഇതില്‍ പങ്കെടുത്ത പലര്‍ക്കും മോശം അനുഭവങ്ങള്‍ ഉണ്ടായെന്ന് വെളിപ്പെടുത്തിയിരുന്നുവെന്നും മാക്‌കെല്ലര്‍ പരാതിയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications