Get Updates
Get notified of breaking news, exclusive insights, and must-see stories!

നവദമ്പതികളെ അജ്ഞാതര്‍ കൊലപ്പെടുത്തി

അമൃത്സര്‍: പഞ്ചാബിലെ ഫെറോസ്പൂര്‍ സ്വദേശികളായ യുവാവിനെയും ഭാര്യയെയും അജ്ഞാത സംഘം വെടിച്ചുകൊന്നു. പ്രബ്ജീത് കൌറും ഭര്‍ത്താവ് പദീപ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ മാനം രക്ഷിക്കാനായി നടത്തിയ കൊലപാതകമാണ് ഇതെന്ന് സംശയിക്കുന്നു.

പ്രണയത്തിലായിരുന്ന ഇവര്‍ കുടുംബാംഗങ്ങളെ ധിക്കരിച്ചാണ് വിവാഹിതരായത്. പ്രബ്ജീത് തന്റെ പ്ലസ് ടു പരീക്ഷയ്ക്ക് സ്വന്തം നാട്ടിലെ സ്‌കൂളില്‍ എത്തിയപ്പോഴാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. പ്രണയിച്ച് വിവാഹം നല്‍കിയ ഇവര്‍ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് കോടതി പൊലീസ് സംരക്ഷണം നല്‍കിയിരുന്നു.

പരീക്ഷയ്ക്ക് ശേഷം വൈകിട്ട് അഞ്ച് മണിയോടെ പ്രബ്ജീതിനെ കൂട്ടിക്കൊണ്ടുപോകാനായി പ്രദീപ് എത്തിയപ്പോഴാണ് എട്ട് പേര്‍ വരുന്ന അജ്ഞാതരുടെ ആക്രമണത്തിനിരയായത്. ഇവര്‍ക്ക് കാവലുണ്ടായിരുന്ന പൊലീസുകാരന്റെ തോക്ക് പിടിച്ചുവാങ്ങിയ ശേഷമാണ് ആക്രമണം നടത്തിയത്.

പതിനഞ്ചോളം വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ച ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിയ്ക്കുകയായിരുന്നു. അഭിമാനം രക്ഷിക്കാന്‍ നവദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാന കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് വീണ്ടും ഉത്തരേന്ത്യയില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+