കരസേനയെ നയിക്കാന്‍ വികെ സിങ്

യുഎസിലെ ജോര്‍ജ്ജിയ ആര്‍മി സ്കൂളില്‍ നിന്നും ബിരുദം സമ്പാദിച്ച വികെ സിങ് ഇന്ത്യന്‍ കരസേനയിലെ ഏറ്റവും മുതിര്‍ന്ന ലഫ്റ്റനന്റ് ജനറലാണ്. ശ്രീലങ്കയില്‍ തമിഴ്പുലികള്‍ക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ യുദ്ധ സേനാ മെഡല്‍ ലഭിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളിലും നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരായ പോരാട്ടത്തിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.
പുതിയ കരസേനാ മേധാവിയായി വി.കെ.സിങ്ങിനെ നിയമിച്ചതായി ജനുവരി 23നു പ്രതിരോധ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരുന്നു. രണ്ടു വര്‍ഷത്തേക്കാണു കാലാവധി.












Click it and Unblock the Notifications