മോചനം: നളിനി കോടതിയിലേക്ക്

നളിനിയുടെ മോചനം സംബന്ധിച്ചു പഠിക്കുന്ന ജയില്‍ ഉപദേശക സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിച്ചത്.
നളിനിയ്ക്കു കുറ്റകൃത്യം ചെയ്തതില്‍ പശ്ചാത്താപമില്ലെന്നും അവര്‍ ചെയ്തത് അത്യന്തം ക്രൂരമായ പ്രവൃത്തിയാണെന്നും ജയില്‍ ഉപദേശക സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നളിനിയുടെ മോചന അപേക്ഷ സര്‍ക്കാര്‍ തളളിയത്.
19 വര്‍ഷമായി വെല്ലൂര്‍ ജയിലില്‍ തടവനുഭവിക്കുന്ന നളിനി, തന്നെ വിട്ടയയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് 2008 ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജീവപര്യന്തം ശിക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയെന്നായിരുന്ന് ചൂണ്ടിക്കാട്ടിയാണ് നളിനി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications