കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോചനം: നളിനി കോടതിയിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Nalini
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ മോചന അപേക്ഷ തള്ളിയ തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്കെതിരേ നളിനി ചെന്നൈ ഹൈക്കോടതിയെ സമീപിയ്ക്കുന്നു. ഇതു സംബന്ധിച്ച തീരുമാനം നളിനി അഭിഭാഷകനെ അറിയിച്ചു.സര്‍ക്കാരിന്റെ തീരുമാനം നളിനിയെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഒന്നായിരുന്നു എന്ന് അഭിഭാഷകന്‍ പറഞ്ഞു.

നളിനിയുടെ മോചനം സംബന്ധിച്ചു പഠിക്കുന്ന ജയില്‍ ഉപദേശക സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിച്ചത്.

നളിനിയ്ക്കു കുറ്റകൃത്യം ചെയ്തതില്‍ പശ്ചാത്താപമില്ലെന്നും അവര്‍ ചെയ്തത് അത്യന്തം ക്രൂരമായ പ്രവൃത്തിയാണെന്നും ജയില്‍ ഉപദേശക സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നളിനിയുടെ മോചന അപേക്ഷ സര്‍ക്കാര്‍ തളളിയത്.

19 വര്‍ഷമായി വെല്ലൂര്‍ ജയിലില്‍ തടവനുഭവിക്കുന്ന നളിനി, തന്നെ വിട്ടയയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് 2008 ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജീവപര്യന്തം ശിക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയെന്നായിരുന്ന് ചൂണ്ടിക്കാട്ടിയാണ് നളിനി കോടതിയെ സമീപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X