കിടപ്പറയ്ക്ക് ഭക്തനെ കാവല്‍ നിര്‍ത്തിയ നിത്യാനന്ദ

അവിടെയും സ്വാമിയ്ക്ക് സ്ത്രീകളോടുള്ള കമ്പം തന്നെയാണ് പരാതിയില്‍ എടുത്തു പറയുന്നത്. സ്വാമിയ്ക്ക് അവിഹിതബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കത്തക്കവിധത്തിലുള്ള പരാതികളാണ് എങ്ങുനിന്നുമുയരുന്നത്.
ഇതിന് മുമ്പും വിവാദങ്ങളില്‍ അകപ്പെട്ട ആത്മീയാചാര്യന്മാരെപ്പോലെ പണത്തിന്റെയും ട്രസ്റ്റിന്റെയും മറവില്‍ നിത്യാനന്ദ നടത്തിപ്പോന്ന വൃത്തികേടുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. അമേരിക്കയില്‍ കാലിഫോര്‍ണിയക്കാരനായ ഒരു മുന്ഭക്തനാണ് നിത്യാനന്ദയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നിത്യാനന്ദയുടെ ഭക്തനായിരുന്ന സമയത്ത് സ്വാമി നിത്യപ്രഭയെന്ന് പേര് സ്വീകരിച്ച ഡഗ്ലസ് മക്കെല്ലര്‍ ആണ് പരാതിക്കാരന്. ചലച്ചിത്രങ്ങളിലെ കപട സ്വാമിമാരുടെ വേലകളെ വെല്ലുന്ന വേലത്തരങ്ങളാണ് നിത്യാനന്ദയ്ക്കുള്ളതെന്നാണ് ഇയാളുടെ പരാതിയില്‍ നിന്നും വ്യക്തമാകുന്നത്.
ആത്മീയപാഠം കേള്‍ക്കാന്‍ എത്തുന്നവരെ മയക്കാനായി ഹോമകുണ്ഠത്തില്‍ കഞ്ചാവ് പുകയ്ക്കുക, പ്രസാദത്തിനൊപ്പം മയക്കുമരുന്ന് നല്‍കുക തുടങ്ങിയകാര്യങ്ങളെല്ലാം നിത്യാനന്ദ ചെയ്യാറുണ്ടായിരുന്നുവത്രേ.
കാലിഫോര്‍ണിയയ്ക്കടുത്ത് നോര്‍വാക്കിലുള്ള സനാതന്‍ ധര്‍മ്മക്ഷേത്രത്തില്‍ വച്ചാണത്രേ ഡഗ്ലസ് നിത്യാനന്ദയെ ആദ്യമായി കാണുന്നത്. ആദ്യകൂടിക്കാഴ്ചയില്‍ത്തന്നെ നിത്യാനന്ദ ഡഗ്ലസിനോട് പ്രത്യേക താല്പര്യം കാണിച്ചു. ആ സമയത്ത് സ്വാമിയ്ക്കൊപ്പം ഒരു യുവതിയുമുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
എനിയ്ക്ക് പൂജചെയ്യാന്‍ നീ യോഗ്യനാണെന്ന് ഡഗ്ലസിനോട് പറഞ്ഞ നിത്യാനന്ദ യുവതിയ്ക്കൊപ്പം കിടക്കറയിലേയ്ക്ക് പോവുകയും തന്നെ മുറിയ്ക്ക് പുറത്ത് കാവല്‍ നിര്‍ത്തുകയും ചെയ്തുവെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു.
അന്ന് സ്വാമിയുടെ കപടമുഖം തനിക്ക് മനസ്സിലായില്ലെന്നും കഴിഞ്ഞ ദിവസം യുട്യൂബില്‍ വീഡിയോകള്‍ കണ്ടപ്പോഴാണ് തനിനിറം മനസ്സിലായതെന്നും തുടര്‍ന്ന് പരാതി നല്കാന് തീരുമാനിക്കുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.
തന്നെ ചോദ്യം ചെയ്യുന്ന ആശ്രമവാസികളെ നിത്യാനന്ദയും കൂട്ടരും പീഡിപ്പിക്കാറുണ്ടായിരുന്നുവത്രേ. എന്ലൈറ്റന്മെന്റ് കോഴ്സ് എന്നപേരില്‍ അമേരിക്കയില്‍ ഏറെപ്പേര്‍ക്ക് ഇയാള്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്കി ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തിട്ടുണ്ടത്രേ.
ലൈംഗിക ചൂഷണം, വഞ്ചന, സാമ്പത്തിക ക്രമക്കേട്, അമേരിക്കയിലെ ഭക്തരെ ചൂഷണം ചെയ്യല്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഡഗ്ലസിന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications