എല്ലാം രഞ്ജിതയുടെ കളി; സ്വാമിയെ കുടുക്കാന്‍?

എന്നാല്‍ നടി രഞ്ജിതയുടെ വിവാഹബന്ധത്തിന്റെ അവസ്ഥയെന്താണെന്ന ചിത്രം ഇപ്പോഴും വ്യക്തമല്ല. അവര്‍ വിവാഹമോചിതയാണെന്ന് വാര്‍ത്തകളുണ്ടെന്നും, വിവാദത്തെത്തുടര്‍ന്ന് ആദ്യമായി പ്രതികരിച്ചപ്പോള്‍ ഭര്‍ത്താവിനൊപ്പമാണ് താമസിക്കുന്നതെന്നാണ് രഞ്ജിത അവകാശപ്പെട്ടത്.
സ്വാമിയ്‌ക്കെതിരെ അനുദിനം ആരോപണങ്ങള്‍ കൂടിവരുകയാണ്. അതുകൊണ്ടുതന്നെ വിവാഹനീക്കം ഉടനുണ്ടാകുമെന്നാണ് സൂചന. വിവാദ സിഡി പുറത്തുവന്നശേഷം കുംഭമേളയ്‌ക്കെന്നും പറഞ്ഞ് മുങ്ങിയ നിത്യാനന്ദ മാര്‍ച്ച് ഏഴോടെ ബാംഗ്ലൂരില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതേവരെ ആശ്രമത്തില്‍ എത്തിയിട്ടില്ല.
ഇതിനിടെ ആശ്രമത്തിലെ പദവികളില്‍ നിന്നെല്ലാം നിത്യാനന്ദ രാജിവച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനിടെ വിവാദ സിഡികള്‍ പകര്‍ത്താന്‍ മുന്‍ ശിഷ്യന്‍ ലെനിന്‍ കറുപ്പന് സഹായം ചെയ്തത് നടി രഞ്ജിത തന്നെയാണെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.
സാമ്പത്തിക ലാഭമായിരിക്കാം നടി ലക്ഷ്യം വയ്ക്കുന്നതെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിത്യാനന്ദയോട് രഞ്ജിത തന്നെ വിവാഹം ചെയ്യാന്‍ ഒട്ടേറെതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിവാഹം ചെയ്യാതെ തന്നെ നടിയെ തന്റെ കൂടെ നിര്‍ത്തുകയായിരുന്നുവത്രേ സ്വാമിയുടെ ലക്ഷ്യം.
ഇതില്‍ പകരം വീട്ടാനും വിവാഹം എന്ന ഒറ്റപ്പരിഹാരം മാത്രമേ മുന്നിലുള്ളുവെന്ന നിലയിലേയ്ക്ക് നിത്യാനന്ദയെ എത്തിക്കാനുമാണ് ലെനിനും രഞ്ജിതയും ഒത്തുകളിച്ചതെന്നും കഥകളുണ്ട്. ആശ്രമത്തിലുണ്ടായിരുന്ന കാലത്ത് ലെനിനും രഞ്ജിതയും തമ്മില്‍ നല്ല ബന്ധത്തില്‍ ആയിരുന്നുവത്രേ.
ലെനിന്‍ സഹോദരിയെന്ന അര്‍ത്ഥത്തില്‍ രഞ്ജിതയെ അണ്ണിയെന്നാണ് വിളിച്ചിരുന്നത്. ഇതിനിടെ നിത്യാനന്ദ കേസില്‍ പൊലീസ് അന്വേഷണം പുരോഗമിയ്ക്കുകയാണ്. ആശ്രമവാസികളെ ചോദ്യം ചെയ്തപ്പോള്‍ നിത്യാനന്ദയുടെ പല അവിഹിത കഥകളും പുറത്തുവന്നിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
എന്തായാലും വരും ദിവസങ്ങളില്‍ താന്‍ വിവാഹജീവിതത്തിലേയ്ക്ക് കടക്കുകയാണെന്ന യാഥാര്‍ത്ഥ്യവും യുട്യൂബ് വഴിയോ വെബ്‌സൈറ്റ് വഴിയോ നിത്യാനന്ദ വെളിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications