നേതാവിനെ തീരുമാനിക്കുന്നത് വ്യക്തിയല്ല: കരുണാനിധി

തനിക്ക് മാത്രമായി പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരമില്ല. ഏതെങ്കിലും വ്യക്തിയല്ല പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കരുണാനിധി പറഞ്ഞു. മൂത്തമകന്‍ അഴഗിരിക്കുള്ള മറുപടിയായാണ് കരുണാനിധിയുടെ പ്രസ്താവന വ്യാഖ്യാനിയ്ക്കപ്പെടുന്നത്.
കരുണാനിധിക്ക് ശേഷം മറ്റാരേയും നേതാവായി അംഗീകരിക്കില്ലെന്ന അഴഗിരിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്. മക്കള്‍ പോരിനെക്കുറിച്ചുള്ള ചോദ്യത്തിന് അഴഗിരിയും സ്റ്റാലിനും തമ്മില്‍ യാതൊരു തര്‍ക്കവുമില്ലെന്നായിരുന്നു കരുണാനിധിയുടെ മറുപടി. മക്കള്‍ തമ്മില്‍ ചേരിപ്പോരുണ്ടായാല്‍ അത് എന്നെ വേദനിപ്പിക്കുമെന്ന് അവര്‍ക്കറിയാം-അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications