കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ സന്ദര്‍ശനം: വൈസ് ചാന്‍സലര്‍ രാജിവച്ചു

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
ഇന്‍ഡോര്‍: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി സംവാദം നടത്താന്‍ അനുവാദം നല്‍കിയ വൈസ് ചാന്‍സിലര്‍ പുറത്തായി.

ദേവി അഹല്യാഭായി വിശ്വവിദ്യാലയത്തിന്റെ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ അജിത് സിങ് സേഹ്‌റാവത്തിനാണ് രാജിവയ്‌ക്കേണ്ടിവന്നത്. 2009 ജൂണ്‍ രണ്ടിനാന് സേഹ്‌റാവത്ത് വൈസ് ചാന്‍സിലറായി ചുമതലയേറ്റത് .

2009 ജനുവരി 19 നാണ് സര്‍വകലാശാല ക്യാമ്പസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വിദ്യാര്‍ത്ഥികളുമായി സംവാദം നടത്താന്‍ അനുവാദം നല്‍കിയത്.

ഇതിന്റെ പേരില്‍ മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വൈസ് ചാന്‍സിലര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് കാമ്പസില്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയ ലക്ഷ്യത്തോടെ സന്ദര്‍ശനം നടത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ താനുദ്ദേശിക്കുന്നില്ലെന്ന് കാണിച്ച് റാവത്ത് രാജിക്കത്ത് നല്‍കാന്‍ തീരുമാനിയ്ക്കുകയും സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ രാമേശ്വര്‍ ഝാക്കൂറിന് രാജിക്കത്ത് നല്‍കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X