കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടവിരമിക്കല്‍: പ്രതിപക്ഷം സഭ വിട്ടു

  • By Ajith Babu
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടവിരമിയ്ക്കല്‍ ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന് പ്രതിപക്ഷം. പ്രശ്‌നം ചൂണ്ടിക്കാട്ടി നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

കോണ്‍ഗ്രസിലെ വി..ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉയര്‍ന്ന തസ്തികകളിലെ കൂട്ട വിരമിയ്ക്കല്‍ ഭരണ തലത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന് സതീശന്‍ പറഞ്ഞു. പരിചയമില്ലാത്ത ഓഫീസര്‍മാര്‍ ഒരു സുപ്രഭാതത്തില്‍ കടന്നുവരുന്നത് അപകടമാണ്. തന്നെയുമല്ല സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയാണ് സാമ്പത്തിക വര്‍ഷാവസാനത്തില്‍ ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്നും ഭരണ പ്രതിസന്ധിയുണ്ടാകില്ലെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ചില ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും അത് മറികടക്കാന്‍ സര്‍ക്കാരിന് കഴിയും. സാമ്പത്തിക ബാധ്യത ഫലപ്രദമായ കാഷ് മാനേജ്‌മെന്റിലൂടെ പരിഹരിക്കാമെന്നുമുള്ള ധനമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X