നെടുമ്പാശേരി കള്ളനോട്ട് കേസ് എന്‍ഐഎയ്ക്ക്

ഈ മാസം പതിനൊന്നിനാണ് ഗള്‍ഫില്‍ നിന്ന് എത്തിയ യാത്രക്കാരന്റെ ബാഗേജില്‍നിന്ന് 24.18 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ മാവേലിക്കര തളിക്കര കുന്നം കളക്കാട്ട് വീട്ടില്‍ ഗോപിനാഥന്റെ (40) ബാഗില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍എ) ഉദ്യോഗസ്ഥര്‍ കള്ളനോട്ടുകള്‍ പിടികൂടിയത്.
കോഴിക്കോട് സ്വദേശി റാഫി പറഞ്ഞതനുസരിച്ച് നാട്ടിലെത്തിക്കാനായി കൊണ്ടുവന്നതാണ് ബാഗെന്നും കള്ളനോട്ടാണ് ഇതെന്ന വിവരം തനിയ്ക്കറിയില്ലായിരുന്നുവെന്നും ഗോപിനാഥന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications