കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂടത്ത് കറുത്ത കോട്ടും ഗൗണും വയ്യെന്ന് അഭിഭാഷകന്‍

  • By Lakshmi
Google Oneindia Malayalam News

Laywers
കൊച്ചി: വേനല്‍ച്ചൂടില്‍ ഉരുകുമ്പോള്‍ കറുത്ത കോട്ട് ഒഴിവാക്കിക്കിട്ടാന്‍ അഭിഭാഷകരുടെ ഹര്‍ജി.കറുത്ത കോട്ടിന് പകരം കേരളത്തിലെ കാലാവസ്ഥക്കിണങ്ങുന്ന 'ഡ്രെസ് കോഡ്' നിര്‍ദേശിക്കാനാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉച്ചസമയത്തെ ചൂട് 40 ഡിഗ്രി കടന്ന ഈ വേനലില്‍ കോട്ടൊഴിവാക്കി ഉചിതമായ വേഷം ധരിച്ച് അസോസിയേഷന്റെ കാര്‍ഡ് കുത്തി കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഡോക്ടര്‍ വിന്‍സന്റ് പാനികുളങ്ങരയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ചൂട് ആഗിരണം ചെയ്യുന്നതാണ് കറുത്ത വസ്ത്രങ്ങള്‍. കോളനിവാഴ്ചയുടെ ബാക്കിപത്രമാണ് കറുത്ത കോട്ടും ഗൗണുമെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ക ഇംഗ്ലണ്ടില്‍ വേനലില്‍ ഇതിന് ഇളവുണ്ട്. കറുത്ത വസ്ത്രങ്ങള്‍ ഇംഗ്ലണ്ടില്‍ ദുഃഖാചരണത്തിനുള്ളതാണ്.

അവിടെ കുട്ടികള്‍ എത്തുന്ന കുടുംബ കോടതിയിലും മറ്റും അവരെ പേടിപ്പിക്കും വിധമുള്ള കറുത്ത കോട്ടും മറ്റും ഉപയോഗിക്കരുതെന്നുവരെ നിര്‍ദേശവുമുണ്ട്. അമേരിക്കയിലും ഗ്രീസിലുമൊന്നും അഭിഭാഷകര്‍ക്ക് കറുത്ത കോട്ടും മറ്റും നിര്‍ബന്ധമല്ല.

ഈ സാഹചര്യത്തില്‍ നിലവിലുള്ള വസ്ത്രധാരണ രീതി നിഷ്‌കര്‍ഷിക്കുന്ന ഹൈക്കോടതി ചട്ടത്തിലേയും ദേശീയ ബാര്‍ കൗണ്‍സില്‍ ചട്ടത്തിലേയും വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി. കേരളത്തില്‍ ഹൈക്കോടതിയില്‍ മാത്രമാണ് ശീതീകരിച്ച കോടതിമുറികളുള്ളത്. ആകെയുള്ള 25,000 അഭിഭാഷകരില്‍ 20,000ത്തോളം പേരും മറ്റ് 80ലധികം കോടതികളിലായാണ് പ്രാക്ടീസ് ചെയ്യുന്നത്.

സ്വദേശി വസ്ത്രങ്ങളെ പൂര്‍ണമായി അവഗണിച്ചുകൊണ്ടാണ് അഭിഭാഷകരുടെ ഡ്രസ് കോഡ്. 1964 ല്‍ ക്യൂന്‍ മേരിയുടെ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജഡ്ജിമാര്‍ കറുത്ത വസ്ത്രമണിഞ്ഞ് എത്തുകയും തുടര്‍ന്ന് ഒൌദ്യോഗിക ദുഃഖാചരണകാലത്ത് ബ്രിട്ടീഷ് കോളനികളില്‍ കറുത്ത വസ്ത്രം ഏര്‍പ്പെടുത്തുകയും ചെയ്തതു പിന്നീടു പൊതുരീതിയായി തുടരുകയായിരുന്നു. 2008 മുതല്‍ ബ്രിട്ടനില്‍ പോലും ഈ രീതിയില്‍ മാറ്റം വന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X